Kanam Rajendran: ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വലിയ നഷ്ടം: കാനം രാജേന്ദ്രൻ

ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വൻ നഷ്ടമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(kanam rajendran) പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ കോടിയേരി സുപ്രധാനപങ്ക്‌ വഹിച്ചു.

നാലുപതിറ്റാണ്ടിലേറെയായി വ്യക്തിപരമായ ബന്ധവും സൗഹൃദവുമുണ്ടായിരുന്നു. നിയമസഭാ പ്രവർത്തനത്തിനിടയിൽ അത്‌ ദൃഢമായി. ദുഃഖത്തിൽ സിപിഐയും വ്യക്തിപരമായും പങ്കുചേരുന്നതായി കാനം പറഞ്ഞു.

സംഘർഷ മേഖലകളിൽ ഓടിയെത്തുന്ന രീതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ(ep jayarajan) പറഞ്ഞു. കണ്ണൂർ(kannur) ടൗൺ ഹാളിൽ പൊതുദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക സംഘത്തിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് താൻ ഈ വാർത്ത അറിഞ്ഞത്. രാത്രി തന്നെ തിരികെ മടങ്ങി. എല്ലാവർക്കും വല്ലാത്ത ദുഖവും വേദനയുമാണ് കോടിയേരിയുടെ വിയോഗം. അങ്ങനെ കേരളത്തിലെ ജനങ്ങളിലെല്ലാം വലിയ അംഗീകാരവും സ്നേഹ വാത്സല്യവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള ഉത്തമനായ കമ്യൂണിസ്റ്റ് നേതാവാണ് കോടിയേരി’- ഇപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News