Kodiyeri Balakrishnan: മുംബൈ മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ്; കോടിയേരിയെ അനുസ്മരിച്ച് മഹാനഗരം 

മുംബൈ മലയാളികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണൻ പറഞ്ഞു. മുംബൈയിൽ വാശിയിലെ കേരളാ ഹൌസ് നിർമ്മാണം വേഗത്തിലാക്കാൻ സഹായിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി  ബാലകൃഷ്ണനായിരുന്നുവെന്നും  പി ആർ കൂട്ടിച്ചേർത്തു.

നാല് പതിറ്റാണ്ട് കാലത്തെ ആത്മബന്ധമാണ് കൊടിയേരിയുമായി ഉണ്ടായിരുന്നതെന്നും  സഖാവിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല മതേതര ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും പി ആർ അനുസ്മരിച്ചു.

2017ലാണ് കോടിയേരി ബാലകൃഷ്ണൻ അവസാനമായി മുംബൈയിലെ ഒരു പൊതുപരിപാടിയിൽ  പങ്കെടുത്തത്. 2006ൽ  മുംബൈയിലെത്തിയപ്പോൾ തുടങ്ങിയ ബന്ധമാണ് കൊടിയേരിയുമായി  ഉണ്ടായിരുന്നതെന്ന് ജമാഅത്  പ്രസിഡന്റ് കാദർ ഹാജി അനുസ്മരിച്ചു. അന്ന്  കേരള മുസ്ലിം ജമാഅത് സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കൊടിയേരി പങ്കെടുത്തതും കാദർ ഹാജി ഓർത്തെടുത്തു.

മുംബൈ മലയാളികളുമായി ബന്ധപ്പെട്ട  വിഷയങ്ങളിൽ കൊടിയേരിയുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി പറഞ്ഞു.  മുംബൈയിൽ കൊടിയേരി ബാലകൃഷ്ണൻ വരുമ്പോഴെല്ലാം പരിപാടികളിൽ പങ്കെടുത്തിരുന്നെന്നും   എല്ലാ പ്രവർത്തകരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന  നേതാവായിരുന്നു കൊടിയേരിയെന്നും ലാലി  അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News