Kodiyeri:കോടിയേരിയുടെ വിയോഗം അപരിഹാര്യം: കാനം രാജേന്ദ്രന്‍|Kanam Rajendran

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran).

ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതില്‍ കോടിയേരിയുടെ പങ്ക് വളരെ വലുതാണെന്നും അത് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ വിയോഗത്തില്‍ സിപിഐ സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികള്‍ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here