മനുഷ്യസ്നേഹത്തെ ഉയർത്തിപ്പിടിച്ച ഒരു കമ്മ്യൂണിസ്റ്റായി എല്ലാക്കാലവും സഖാവ് ഓർമിക്കപ്പെടും; എം സ്വരാജ്

സഖാവ് കോടിയേരിയുടെ വാക്കുകള്‍ എന്നും ഊര്‍ജമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. അദ്ദേഹത്തിന്‍റെ വാക്കുകളാണ് ഞങ്ങ‍ളെ പോലുള്ളവര്‍ക്ക് വ‍ഴികാട്ടിയായിരുന്നതെന്നും സ്വരാജ് അനുസ്മരിച്ചു.

കോടിയേരി വരും കാലങ്ങളിൽ മനുഷ്യസ്നേഹത്തിൻറ്‍റെ പേരിൽ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരിക്കും.. അദ്ദേഹത്തിന് വളരെ സങ്കീർണമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ കർക്കശമായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും രാഷ്ട്രീയ പ്രതിയോഗികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവരോട് ശത്രുതയുടെയോ അകൽച്ചയുടെയോ ഒരുകണിക പോലും തൊട്ടു തീണ്ടാത്ത ഉന്നതമായ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എം സ്വരാജ് പറഞ്ഞു.

സിപിഐഎം പ്രവർത്തകർക്ക് മാത്രമല്ല രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവര്ക്കും വ്യക്തതയും വെളിച്ചവും കരുത്തും നല്കുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.അതുല്യനായ സംഘാടകനായും മികച്ച ഭരണാധികാരിയായും എല്ലായ്പ്പോഴും മനുഷ്യസ്നേഹത്തെ ഉയർത്തിപ്പിടിച്ച ഒരു കമ്മ്യൂണിസ്റ്റായി എല്ലാക്കാലവും അദ്ദേഹം ഓർമ്മിക്കപ്പെടും എം സ്വരാജ് പറഞ്ഞു.

അതേസമയം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം പുതുതലമുറയിൽപ്പെട്ട എല്ലാവര്ക്കും ഒരു പാഠപുസ്തകം തന്നെയായിരുന്നു … അത്രയ്ക്ക് അഗാധമായ ചരിത്രബോധമുള്ള ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹം. ഒരുപക്ഷെ ആ ചരിത്രബോധം ആയിരിക്കാം അദ്ദേഹത്തിന് സങ്കീർണമായ പല രാഷ്ട്രീയപ്രശ്നങ്ങളെയും കൈകാര്യം ചെയ്യാൻ സാധിച്ചതും.സഖാവ് പകർന്നു നൽകിയ വാക്കുകളിലെ ഊർജമാണ് പലപ്പോഴും തനിക്കും തന്റെ കൂടെയുള്ളവർക്കും വഴിക്കാട്ടിയായുള്ളത് എം സ്വരാജ് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News