
(Kodiyeri Balakrishnan)കോടിയേരി ബാലകൃഷ്ണന്‍ ഉറച്ച കമ്മ്യൂണിസ്റ്റും നിര്‍ഭയനായ പോരാളിയുമായിരുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury) അനുസ്മരിച്ചു. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കായും ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുമായും കോടിയേരി അചഞ്ചലം പടവെട്ടി.
ദീര്‍ഘകാല സഖാവെന്ന് കോടിയേരിയെ വിശേഷിപ്പിച്ച യെച്ചൂരി, അദ്ദേഹത്തിന്റെ സൗഹാര്‍ദപരമായ പെരുമാറ്റവും പക്ഷപാതരഹിതമായ സമീപനവും പല പ്രതിസന്ധികളെയും അതിജീവിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എല്ലാത്തരം ഭിന്നിപ്പുകള്‍ക്കെതിരെയും വര്‍ഗീയതയ്ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടിയ കോടിയേരിയുടെ വിയോഗത്തില്‍ യെച്ചൂരി അഗാധ ദു:ഖം രേഖപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here