
ഏറെ പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റിനു മുദ്രാവാക്യങ്ങളുമായി അന്ത്യാഭിവാദ്യമര്‍പ്പിക്കുകയാണ് തമിഴ് ലോകവും. ഇന്നലെ രാത്രി മുതല്‍ വലിയ ജനസഞ്ചയമാണ് ചെന്നൈയിലെ ആശുപത്രിക്കു മുന്‍പിലും പരിസരത്തും ഒത്തുകൂടിയത്.
ഇടര്‍ച്ചയില്ലാതെ മുദ്രാവാക്യങ്ങളുയര്‍ത്തുമ്പോഴും വീരവണക്കം നേരുമ്പോഴും കമ്മ്യൂണിസത്തിന്റെ അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ ചിത്രമായിരുന്നു തമിഴകമാകെ. ചികിത്സക്കായി ചെന്നൈയിലെത്തിയത് മുതല്‍ കരുതലുമായി സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയും പ്രവര്‍ത്തകരും കൂടെ നിന്നു.
തമിഴ്‌നാട്ടിലെ സഖാക്കള്‍ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കോടിയേരിയുടെ അന്ത്യ യാത്രയ്ക്ക് ആവശ്യമായ സംവിധാങ്ങള്‍ ഒരുക്കാന്‍ ഒപ്പം നിന്നു. പ്രിയ സഖാവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നറിഞ്ഞത് മുതല്‍ ജനപ്രവാഹമായിരുന്നു ചെന്നൈയിലെ ആശുപത്രിയിലും പരിസരത്തും ഒഴുകിയെത്തിയത്… കേരളത്തിന്റെ പ്രിയ നേതാവിന്റെ അന്ത്യയാത്രയില്‍ ഒപ്പം ചേരുകയാണ് തമിഴ് ലോകമൊന്നാകെ…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here