
ഉന്മേഷം നിറഞ്ഞുനിന്ന പ്രിയങ്കരനായ നേതാവിനെയാണ് തലസ്ഥാനനഗരിക്ക് നഷ്ടമാകുന്നത്. അവസാനമായി കോടിയേരിയെ ഒരുനോക്ക് കാണുവാനും തലസ്ഥാനത്തിന് കഴിഞ്ഞില്ല .
ഹൃദയം കൊണ്ട് പലതും ചെയ്ത് തീർത്തൊരാൾ. നിങ്ങളുടെ ഓർമ്മകൾ അത്ര ചെറിയ കാലം കൊണ്ടൊന്നും മായില്ല, മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ തലമുറകൾ കഴിഞ്ഞാലും അണയാതെ നിൽക്കും കൊടിയേരി എന്ന കൊച്ചു ഗ്രാമത്തെ പേരിനൊപ്പം കൂട്ടി വലിയ വലുപ്പങ്ങളിലെത്തിച്ച വലിയ നേതാവ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തുടങ്ങിയതാണ് കോടിയേരിയും തിരുവനന്തപുരവും തമ്മിലുള്ള ബന്ധം. പിന്നീടങ്ങോട് കണ്ണൂരിനേക്കാൾ കോടിയേരി തിരുവനന്തപുരത്താണ് ഉണ്ടായിരുന്നത്.വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ അദ്ദേഹം തലസ്ഥാനത്തെ സമരമുഖങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു.
42–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതു മുതൽ കോടിയേരിയുടെ കേന്ദ്രം എകെജി സെന്റർ ആയിരുന്നു. സെന്ററിന്റെ താഴത്തെ നിലയിലായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മുറി. പിന്നീട് പാർട്ടി നേതാക്കൾക്കായി എകെജി ക്വാർട്ടേഴ്സ് പണിതതോടെ കോടിയേരിയും കുടുംബവും അങ്ങോട്ടു മാറി. ആ ക്വാർട്ടേഴ്സിലും നേരെ മുന്നിലുള്ള എകെജി സെന്ററിലും കോടിയേരി മാറി മാറി ഉണ്ടായി.ഇടക്കാലത്ത് മരുതംകുഴിയിൽ മകൻ ബിനീഷ് വാങ്ങിയ ‘കോടിയേരി’ എന്നു തന്നെ പേരുളള വീട്ടിലേക്ക് കോടിയേരി മാറിയെങ്കിലും വൈകാതെ വീണ്ടും എകെജി ക്വാർട്ടേഴ്സിലേക്കു തിരിച്ചെത്തി. ചെന്നൈയിലേക്ക് ഒടുവിൽ ചികിത്സയ്ക്കായി തിരിച്ചതും ആ ക്വാർട്ടേഴ്സിൽ നിന്നു തന്നെയാണ്.
തലസ്ഥാനത്തെ എത്രയോ വേദികളിൽ കോടിയേരി കത്തിക്കയറിയിരിക്കുന്നു, എകെജി സെന്ററിലെ മാധ്യമ സമ്മേളന മുറിയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്കായി എത്രയോ തവണ മാധ്യമപ്രവർത്തകർ കാത്തിരുന്നു. ഏതു സമയത്തും ആർക്കും പ്രാപ്യനായിരുന്നു കോടിയേരി. പാർട്ടിക്കാർക്കും എൽഡിഎഫ് നേതാക്കൾക്കും എകെജി ക്വാർട്ടേഴ്സിലെ ആ ഫ്ലാറ്റിലെത്തിയാൽ ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാകുമായിരുന്നു.
ഒരു പക്ഷേ, തന്റെ അവസാനനാളുകളിൽ എല്ലാ വല്ലായ്മകളും മാറ്റിവച്ച് താമസിക്കുന്ന എകെജി ഫ്ലാറ്റിനു തൊട്ട് എതിർവശത്തുള്ള എകെജി സെന്ററിലേക്ക് കോടിയേരി എത്തിക്കൊണ്ടിരുന്നു.പേരിനൊപ്പം ചേർത്ത് വെച്ച ചെങ്കൊടി താഴ്ത്തിയാണ് തങ്ങളുടെ ഏറെ പ്രിയപ്പെട്ട കോടിയേരി സഖാവിന്റെ വിയോഗം എ കെ ജി സെന്റർ ഔദ്യോഗികമായി പ്രവർത്തകരെ അറിയിച്ചത്. ഇനി കോടിയേരിക്ക് എ കെ ജി സെന്ററിലേക്ക് ഒരു മടക്കമില്ല. ഏറെക്കാലം അവിടെയിരുന്ന് പാർട്ടിയെ നയിച്ച കോടിയേരി മാത്രം ഇനി എ കെ ജി സെന്ററിലേക്കില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും ജ്വലിച്ചുതന്നെ നിൽക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here