Kodiyeri Balakrishnan: കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ

കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ(cpim polit bureau). ദില്ലി എകെജി ഭവനിൽ സിപിഐഎം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ എകെജി ഭവനിൽ പതാക താഴ്ത്തിക്കെട്ടി.

സിപിഐഎം ജനറൽ സെക്രട്ടറി സീതരാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ എകെജി ഭവനിൽ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചു. കോടിയേരിയുടെ വിയോഗത്തിൽ പോളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി.

അസാമാന്യ നേതൃപാഠവം കാഴ്ചവെച്ച കോടിയേരി സംസ്ഥാന സെക്രട്ടറി ആയിരുന്ന 2015 മുതൽ 2022 വരെയുളള കാലഘട്ടത്തിൽ പാർട്ടിക്ക് വലിയ വളർച്ചയാണ് ഉണ്ടായതെന്നും പോളിറ്റ് ബ്യുറോ അനുശോചന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കോടിയേരി അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും, കോടിയേരിയുടെ വിയോഗം പാർട്ടിക്ക് തീരാ നഷ്ടമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്റെ സമൂഹിക പരിവർത്തനത്തിനായി പ്രവർത്തിച്ച നേതാവെന്നും, കോടിയേരി നയിച്ച പോരാട്ടം പാർട്ടി മുന്നോട്ട് കൊണ്ടുപോകുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. കോടിയേരിയുടെ വിയോഗം ഇടത് മുന്നേറ്റത്തിന് തീരാ നഷ്ടമെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ വാക്കുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News