പ്രതീക്ഷ നിറച്ച കണ്ണുകളിൽ കണ്ണീർ നിറച്ച് കോടിയേരിയുടെ മടക്കം

രാഷ്ട്രീയത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തി. മാനവികതയുടെ മഹാസൗധം നാടിന് സമർപ്പിച്ചായിരുന്നു കോടിയേരിയുടെ മടക്കം എന്നതും യാദൃശ്ചികം. തിരുവനന്തപുരത്ത് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങായിരുന്നു കോടിയേരി പങ്കെടുത്ത അവസാന പൊതു പരിപാടി.

രാഷ്ട്രീയം, കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം, മാനവികത….. ഇതായിരുന്നു എന്നും കോടിയേരി…. ശരീരത്തിലേക്ക് ഒളിച്ചെത്തിയ അര്‍ബുദം തന്‍റെ ജീവിതം കാര്‍ന്നുതിന്നുന്നുണ്ടെന്ന് ബോധ്യമുള്ള ഘട്ടത്തിലെല്ലാം ചിരിക്കാന്‍ ശ്രമിച്ച നേതാവാണ് കോടിയേരി… ആ മനോധൈര്യം എന്നും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു….. എന്നാൽ തങ്ങളുടെ പ്രിയ നേതാവിന്‍റെ രോഗത്തിന്‍റെ പ്രഹരശേഷി ജനങ്ങള്‍ നേരിട്ടറിഞ്ഞത് ഓഗസ്റ്റ് 18നാണ്. തലസ്ഥാനത്ത്‌ ചികിത്സയ്‌ക്ക്‌ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയമേകിയ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പുതിയ മന്ദിരം നാടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുന്ന ചടങ്ങിൽ. ശരീരം എതിര്‍ത്തുകൊണ്ടേയിരുന്നിട്ടും കോടിയേരി ആ ചടങ്ങില്‍നേരിട്ട് പങ്കെടുത്തു. ഇതായിരുന്നു കോടിയേരി അവസാനമായി പങ്കെടുത്ത പൊതു പരിപാടിയും..ഇരുന്നാണെങ്കിലും അദ്ദേഹം സംസാരിച്ചു.

സർക്കാരിനെയും പാർടിയെയും തകർക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനെതിരെ അദ്ദേഹം ആ ചടങ്ങിൽ ആഞ്ഞടിച്ചു.സാന്ത്വന പരിചരണത്തിൽ ഒരു ലക്ഷം വളന്‍റിയർമാരെ റിക്രൂട്ട്‌ ചെയ്യണമെന്നാണ്‌ പാർടി തീരുമാനിച്ചത്‌. സാന്ത്വന പരിചരണകേന്ദ്രങ്ങൾ എല്ലായിടത്തും ശക്തിപ്പെടുത്താൻ പാർടി പ്രവർത്തകർ നേതൃത്വം നൽകണം. ഈ അഭ്യർഥനയോടെയാണ്‌ കോടിയേരി പ്രസംഗം അവസാനിപ്പിച്ചത്. പുത്തനാശയത്തിന്‍റെ പ്രതീക്ഷ നിറച്ച കണ്ണുകളിൽ കണ്ണീര് നിറച്ചാണ് കോടിയേരിയുടെ മടക്കം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News