
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ. കോടിയേരി ബാലകൃഷ്ണൻ എന്ന ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് യു എ ഇ യിലെ റീജൻസി ഗ്രൂപ്പ്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ്
ചെയർമാനായ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ.
മുതിർന്ന സി പി എം നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം എനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. ദീര്‍ഘ കാലമായി അദ്ദേഹവുമായി എനിക്ക് ഏറ്റവും നല്ല സുഹൃദ് ബന്ധമാണുണ്ടായിരുന്നത്. ഇന്നു വരെ അതില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. രാഷ്ട്രീയമായി ഞങ്ങള്‍ വ്യത്യസ്ത ആശയ ധാരകളിലാണെങ്കിലും, സ്‌നേഹബന്ധം നിലനിര്‍ത്തുന്നതില്‍ എന്നും ശ്രദ്ധപുലര്‍ത്തിയിരുന്നു. ദുബൈയില്‍ അദ്ദേഹം എത്തുമ്പോഴെല്ലാം കാണാന്‍ സാധിച്ചിരുന്നു. എന്നും ഊഷ്മളമായും സ്‌നേഹമസൃണമായും പെരുമാറിയിരുന്ന ഉത്തമനായ മനുഷ്യ സ്‌നേഹിയായിരുന്നു കോടിയേരി.
ഉന്നത രാഷ്ട്രീയ നേതാവും മികച്ച പൊതുപ്രവര്‍ത്തകനുമെന്ന നിലയില്‍ ഖ്യാതിയുണ്ടായിരുന്ന കോടിയേരി അതിന്റെ തലക്കനമോ അഹങ്കാരമോ തെല്ലും പ്രകടിപ്പിച്ചിരുന്നില്ല. ലാളിത്യവും കാര്യഗൗരവവും കര്‍മശേഷിയും ഒത്തിണങ്ങിയ അദ്ദേഹം, നാടിന്റെ വികസനത്തിലും സമൂഹങ്ങള്‍ തമ്മിലുള്ള നല്ല സഹവര്‍ത്തിത്വത്തിലും കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു. നിയമസഭാ സാമാജികനായും മന്ത്രിയായും പാര്‍ട്ടി നേതാവായും തിളങ്ങിയ കോടിയേരി ഒട്ടേറെ നല്ല മാതൃകകള്‍ കാഴ്ച വെച്ചാണ് വിട വാങ്ങിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here