എതിരാളികൾക്കും പ്രിയങ്കരനായിരുന്ന സഖാവ്… കോടിയേരി

അസാധാരണ നേതാവല്ല, എന്നാൽ പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ അസാധാരണ സ്വീകാര്യതയുള്ള നേതാവ്, അതാണ് കോടിയേരി ബാലകൃഷ്‌ണൻ. പൊതുസ്വീകാര്യതയിലൂടെ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിയത് അതിനുദാഹരണമാണ്. പാർട്ടിക്കകത്തും പുറത്തും സൗഹൃദങ്ങൾക്ക് അതിരുകൽപ്പിക്കാത്ത നേതാവ്. എന്നാൽ പാർട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യുകയോ പറയുകയോ ഇല്ല.

അതിസങ്കീർണ രാഷ്‌ട്രീയ സാഹചര്യങ്ങളെയും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത ചരിത്രമാണ് അദ്ദേഹത്തിന്. എതിരാളികൾക്ക് പോലും സ്വീകാര്യനായ നേതാവ്. സിപിഐഎമ്മിന് എന്തായിരുന്നു കോടിയേരി എന്നതിനും സമാനമായ ഉത്തരമുണ്ട്.വിഭാഗീയതയുടെ കാലത്ത് പാർട്ടിക്ക് ആശ്രയിക്കാനാകുന്ന ഏറ്റവും കനവും കരുത്തുമുള്ള മരമായിരുന്നു അദ്ദേഹം.പാർട്ടിക്ക് ചാരി നിൽക്കാൻ കഴിയുന്ന വലുപ്പം അതിനുണ്ടായിരുന്നു. പിണറായിക്കും വിഎസിനും സമാനമായ വികാരം നൽകി മരിച്ച് പോകാനുള്ള ഉൾക്കാഴ്ചയും രാഷ്ട്രീയവും സ്നേഹവും ബന്ധവുമുണ്ട് കോടിയേരിക്ക്‌.

പാർട്ടിയെ ഇന്ന് കാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപ്രാധാന്യമുള്ളതാണ്.വലിയ ആഴങ്ങളിലേക്ക് നടന്ന വഴികളിലൊക്കെ വേരാഴ്ത്തിയാണ് കോടിയേരി ജീവിച്ചത്.ഹൃദയം കൊണ്ട് പലതും ചെയ്ത് തീർത്തൊരാൾ. നിങ്ങളുടെ ഓർമ്മകൾ അത്ര ചെറിയ കാലം കൊണ്ടൊന്നും മായില്ല, മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ തലമുറകൾ കഴിഞ്ഞാലും അണയാതെ നിൽക്കും കോടിയേരി എന്ന കൊച്ചു ഗ്രാമത്തെ പേരിനൊപ്പം കൂട്ടി വലിയ വലുപ്പങ്ങളിലെത്തിച്ച വലിയ നേതാവ്.
അന്ത്യാഭിവാദ്യങ്ങൾ സഖാവെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News