Kodiyeri; കോടിയേരിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജഡായു പാറ

ലോകമാകെ പ്രശസ്ത കൊല്ലം ജഡായു പാറ ടൂറിസം വികസനത്തിന് നാന്ദി കുറിച്ചത് കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ. ബിഒറ്റി വ്യവസ്ഥയിൽ ജഡായു പാറ ടൂറിസം യാഥാർത്ഥ്യമാക്കാൻ കരാർ നൽകിയതും കോടിയേരി ബാലകൃഷ്ണൻ അംഗമായിരുന്ന മന്ത്രി സഭയിലെ ക്യാബിനറ്റായിരുന്നു. വിനോദ സഞ്ചാര മേഖലയിൽ രാജ്യത്തെ ആദ്യ സർക്കാർ സ്വകാര്യ സംരംഭമത്തിന് ജഡായു പാറ ടൂറിസം തുടക്കം കുറിച്ചു.

സിനിമ സംവിധായകൻ രാജീവ് അഞ്ചൽ തന്റെ പ്രോജക്റ്റ് റിപ്പോർട്ടുമായി ടൂറിസം മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനെ കാണുന്നു, സർക്കാർ ഉടമസ്ഥതയിലെ ജഡായു പാറ ഭാവിയിൽ ലോക പ്രശസ്തമാകുമെന്ന ദീർഘവീക്ഷണത്തിൽ പല ചർച്ചകൾ ഒടുവിൽ വിനോദ സഞ്ചാര വികസനത്തിന് കോടിയേരിയുടെ കയ്യപ്പോടെ ബിൾട്ട് ഓപ്പറേറ്റ് ട്രാൻസ്ഫർ സംവിധാനത്തിൽ കരാർ ഒപ്പിടുന്നു.

Your complete guide to Jatayu Earth's Centre 2021: Everything you need to  know -

2011ലാണ് ബിഒറ്റി വ്യവസ്ഥയിൽ കരാർ ഈ കരാർ രാജ്യത്ത് ആദ്യമായി വിനോദ സഞ്ചാര വികസന രംഗത്ത് സർക്കാർ സ്വകാര്യ സംരംഭത്തിന് നാന്ദി കുറിച്ചു. തന്റെ സ്വപ്നങൾക്ക് ജീവനേകിയത് കോടിയേരി ബാലകൃഷ്ണനായിരുന്നു എന്ന് രാജീവ് അഞ്ചൽ സ്മരിച്ചു.

മൺട്രോതുരുത്തിലും ടൂറിസം വികസനത്തിന് അന്നത്തെ ടൂറിസം മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ പദ്ധതികൾ ആവീഷ്ക്കരിച്ചു അദ്ദേഹം മൺട്രോതുരുത്ത് സന്ദർശിച്ചു.കൊല്ലം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ കോടിയേരിബാലകൃഷ്ണന്റെ വികസന കയ്യൊപ്പ് പതിയുകയായിരുന്നു. വികസനം രാഷ്ട്രീയത്തിന് അതീതമാകണമെന്ന വിശാല ചിന്തകൾ ആ കയ്യൊപ്പിൽ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News