Kodiyeri: മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നിലെ ആശ്വാസവാക്ക്: കോടിയേരിയുടെ ഓര്‍മകളില്‍ മധുപാല്‍

മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ആശ്വാസവാക്കും തീരുമാനങ്ങള്‍ക്ക് ഉറപ്പുമായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന്(Kodiyeri Balakrishnan) നടനും സംവിധായകനുമായ മധുപാല്‍(Madhupal). കണ്ടതും അറിഞ്ഞതുമായ ഒരുപാട് നേതാക്കളും ബഹുമാന്യരുമുണ്ടെന്നും എന്നാല്‍, കോടിയേരി സഖാവ് ഇവരില്‍ നിന്നെല്ലാവരില്‍ നിന്നും വ്യത്യസ്തനാണെന്നും മധുപാല്‍ പറഞ്ഞു. കോവിഡ് കാലത്ത് സിനിമ പ്രവര്‍ത്തകരുടെയും തിയേറ്ററുകളുടെയുമൊക്കെ കാര്യങ്ങള്‍ക്ക് താങ്ങായും തണലായും സഖാവ് ഉണ്ടായിരുന്നെന്നും മധുപാല്‍ ഫെയ്‌സ്ബുക്കില്‍
കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഒരുപാട് നേതാക്കളും ബഹുമാന്യരുമുണ്ട്. എന്നാല്‍ കോടിയേരി സഖാവ് ഇവരില്‍ നിന്നെല്ലാവരില്‍ നിന്നും വ്യത്യസ്തനാണ്. ഏത് കാര്യത്തിനും ഏത് സമയത്തും നേരില്‍ കാണാവുന്ന പറയാവുന്ന അത് കേള്‍ക്കാന്‍ മനസ്സുള്ള ഒരാള്‍.
കോടിയേരി സഖാവിനെ കാണാനും മിണ്ടാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

കോവിഡ് കാലത്ത് സിനിമ പ്രവര്‍ത്തക്കാരുടെയും തിയ്യേറ്ററുകളുടെയുമൊക്കെ കാര്യങ്ങള്‍ക്ക് താങ്ങായും തണലായും സഖാവ് ഉണ്ടായിരുന്നു. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ആശ്വാസവാക്ക്. തീരുമാനങ്ങള്‍ക്ക് ഉറപ്പ്. ചേര്‍ത്ത് നിര്‍ത്തുമ്പോഴുള്ള കരുത്ത്. പ്രിയപ്പെട്ട സഖാവേ ലാല്‍ സലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here