Kodiyeri: സഖാവേ…. നിങ്ങള്‍ എന്നും എന്റെ നെഞ്ചിലുണ്ട്…; വികാരനിര്‍ഭരമായ നിമിഷങ്ങള്‍

കോടിയേരിക്ക്(Kodiyeri) അവസാനമായി ലാല്‍സലാം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) എത്തിയപ്പോള്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ ചുറ്റുംകൂടിനിന്ന ജനപ്രവാഹവും സഖാക്കളും ഒരുനിമിഷം മൗനത്തിലാഴ്ന്നിരുന്നു. കാരണം, അത്രമേല്‍ ആഴത്തിലുള്ള സൗഹൃദമായിരുന്നു ഇരുവരുടേതും. പ്രിയസഖാവിന്റെ മരണശേഷം കോടിയേരിയുടെ ചിത്രം പതിച്ച ബാഡ്ജ് പിണറായി വിജയന്‍ തന്റെ നെഞ്ചിനോട് ചേര്‍ത്ത് വെയ്ക്കുന്നത ദൃശ്യം ഏവരുടെയും കരളലിയിക്കുന്നതാണ്. സഖാവേ…. നിങ്ങള്‍ എന്നും എന്റെ നെഞ്ചിലുണ്ട് എന്ന് വിളിച്ചോതുന്നതാണ് ആ ദൃശ്യം.


 

ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ സിപിഐഎം രാഷ്ട്രീയത്തെ സ്വാധിനിച്ചത് അത്ര ആഴത്തിലായിരുന്നു. ജ്യേഷ്ട്ടാനുജന്മാരെ പോലെ ഇരുവരും ചേര്‍ന്ന് പാര്‍ട്ടിയെ നയിച്ചു. സഖാവ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പ്രിയസഖാവിന്റെ വിയോഗത്തെത്തുടര്‍ന്ന് പ്രതികരിച്ചത്. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍.

പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാര്‍ട്ടിയെ സര്‍വ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകള്‍ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകള്‍ പൂര്‍ണ്ണ തോതില്‍ നിര്‍വ്വഹിക്കാനാവില്ല എന്ന് വന്നപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിര്‍ബന്ധം പിടിക്കുക കൂടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സഖാവ് കോടിയേരിയുടെ സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News