സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍(Thalassery) എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക നിമിഷങ്ങളാണ്. മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി ഭാര്യ വിനോദിനി തളര്‍ന്നു വീഴുകയായിരുന്നു.
ടൗണ്‍ ഹാളിലേക്ക് കൊണ്ടു വന്ന വിനോദിനിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തെങ്കിലും കോടിയേരിയുടെ മൃതദേഹത്തിന് അടുത്തേക്ക് എത്തിയതോടെ അവര്‍ വിങ്ങിപ്പൊട്ടി തളര്‍ന്നു വീണു. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ഭാര്യ കമലയും പികെ ശ്രീമതി ടീച്ചറും മകന്‍ ബിനീഷ് കോടിയേരിയും ചേര്‍ന്ന് വിനോദിനിയെ താങ്ങിയെടുത്ത് മാറ്റി. അല്‍പസമയത്തിന് ശേഷം വിനോദിനിയും ബിനീഷിന്റെ ഭാര്യ റെനീറ്റ അടക്കമുള്ള ബന്ധുക്കള്‍ കോടിയേരി ഈങ്ങയില്‍ പീടികയിലെ വീട്ടിലേക്ക് പോയി.
ഇന്ന് രാവിലെ ചെന്നൈയില്‍ നിന്നുള്ള എയര്‍ ആംബുലന്‍സില്‍ കോടിയേരിയുടെ മൃതദേഹം കൊണ്ടു വന്നപ്പോള്‍ വിനോദിനിയും മകന്‍ ബിനീഷും അനുഗമിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ടൗണ്‍ഹാളിലേക്കുള്ള യാത്രയിലും മകന്‍ ബിനീഷ് കോടിയേരി അച്ഛനൊപ്പമുണ്ടായിരുന്നു.
ആറാം മൈലും വേറ്റുമ്മലും കതിരുരും പൊന്ന്യം സ്രാമ്പിയും ചോനാടവും കടന്ന് ടൗണ്‍ ഹാളിലേക്ക് വിലാപയാത്ര എത്തിയപ്പോള്‍ തലശ്ശേരിയുടെ ചുവന്ന മണ്ണില്‍ തളം കെട്ടിയ ദുഖം കോട്ടമതിലും കടന്നെത്തിയ തിരമാലപോലെ മുദ്രാവാക്യം വിളികളായി മാറി. തലശ്ശേരിക്ക് വെറുമൊരാളായിരുന്നയാളല്ല വിട പറയുന്നത്. ആ നാടിന്റെ എല്ലാമായൊരാളാണ്. അണമുറിയാതെ ഒഴുകിയെത്തിയ ആയിരങ്ങള്‍ തന്നെയാണ് കോടിയേരിക്ക് പകരം കോടിയേരി എന്നതിന് സാക്ഷ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here