Kodiyeri: പാവപ്പെട്ടവരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും നായകനായിരുന്നു കോടിയേരി: യെച്ചൂരി

പാവപ്പെട്ടവരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും നായകനായിരുന്നു കോടിയേരിയെന്ന്(Kodiyeri) സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). എല്ലാവര്‍ക്കും എപ്പോഴും സ്വീകാര്യമായിരുന്നു അദ്ദേഹം. ചൂഷണങ്ങള്‍ക്ക് എതിരെ സുശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവായിരുന്നു. എല്ലാ തരത്തിലുമുള്ള ചൂഷണങ്ങള്‍ക്കും എതിരായ പോരാട്ടങ്ങള്‍ നയിച്ചു. അതുകൊണ്ട് തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടു.

രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന കാര്യത്തില്‍ ഒരുത്തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന സുദൃഢനിലപാട് അദ്ദേഹം എന്നും ഉയര്‍ത്തിപിടിച്ചു. എല്ലാരീതിയിലുമുള്ള വര്‍ഗീയ നീക്കങ്ങളെയും പ്രതിരോധിക്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ കേരളാരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ കോടിയേരി നിര്‍ണായക പങ്ക് വഹിച്ചു. മാനവവികസന സൂചികയിലെ എല്ലാരീതിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സമൂഹം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നേതൃത്വം നല്‍കി.

ഈ പ്രത്യേക സാഹചര്യത്തില്‍ അദേഹത്തിന്റെ അഭാവം നികത്താനാകാത്ത നഷ്ടം തന്നെയാണ്. സിപിഐമ്മിനും എല്‍ഡിഎഫിനും മാത്രമല്ല, മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്ന രാജ്യത്തിനും കോടിയേരിയുടെ വിയോഗം വലിയ നഷ്ടമാണ്. അദേഹത്തിന്റെ പോരാട്ടവീര്യം ഉള്‍ക്കൊണ്ട് ചൂഷണരഹിത സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News