John Brittas MP: ബിനീഷ് കോടിയേരിയെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍(Thalassery) എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക നിമിഷങ്ങളാണ്. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP) തലശ്ശേരിയിലെത്തി സഖാവിന് അന്തിമോപചാരമര്‍പ്പിച്ചു. വിതുമ്പലടക്കാന്‍ കഴിയാതിരുന്ന മകന്‍ ബിനീഷ് കോടിയേരിയെ അദ്ദേഹം നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പില്‍ത്തന്നെ കോടിയേരിയുടെ താങ്ങും തണലും ഉണ്ടായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് കേരളം അദ്ദേഹത്തെ അടുത്തറിഞ്ഞത് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ്.

പുതിയ ആശയങ്ങളെ എന്നും ഉള്‍ക്കൊണ്ട നേതാവാണ് അദ്ദേഹം എന്ന് അക്കാലം തെളിയിച്ചു. ആദ്യകാലം മുതല്‍ ചിരിച്ചുകൊണ്ട് ആളുകളുടെ തോളത്ത് കൈയിട്ടു നടക്കുന്ന കോടിയേരിയെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിരിക്കുക, തോളില്‍ക്കൈയിട്ടു നടക്കുക, ചിരിപ്പിക്കുക എന്ന ആ രീതിയ്ക്ക് പില്ക്കാലത്ത് പടവുകള്‍ ഏറെ ചവിട്ടിക്കയറിയിട്ടും ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആയിരങ്ങളാണ് കോടിയേരിയെ അവസാന നോക്ക് കാണാന്‍ തലശ്ശേരിയുടെ മണ്ണിലെത്തിയത്. മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലിക്കിടയിലൂടെയാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്.

ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. ടൗണ്‍ഹാളിലും വസതിയിലും പൊതുദര്‍ശനത്തിനിടെ പൊലീസ് ആദരമര്‍പ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News