Kodiyeri: കോടിയേരിയ്ക്ക് ബിഗ് സല്യൂട്ട് നല്‍കി കുട്ടി പൊലീസുകാര്‍

പൊലീസെന്ന(Police) സ്വപ്‌നസേവനത്തിന് ചിറകുമുളപ്പിച്ച കോടിയേരി ബാലകൃഷ്ണന്(Kodiyeri Balakrishnan) അന്തിമോപചാരമായി നൂറോളം കുട്ടി പൊലീസുകാരുടെ ബിഗ് സല്യൂട്ട്. സ്‌കൂളുകളുടെ വരാന്തകളില്‍ കടന്നെത്താന്‍ ശ്രമിക്കുന്ന ലഹരി പദാര്‍ഥങ്ങളെ പാടെ തടുത്തുനിര്‍ത്തിയതില്‍ കുട്ടി പൊലീസിന്റെ പങ്ക് ചെറുതല്ല. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുട്ടി പൊലീസെന്ന ദീര്‍ഘദര്‍ശനം വെറുതെയായില്ല.

പൗരബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളൊരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടിയേരി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന ആശയം ആവിഷ്‌കരിച്ചത്. രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ വിഭാവനംചെയ്ത പദ്ധതിയെ കുറിച്ച് അറിയാനും അത് മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കാനും പ്രതിനിധികള്‍ കേരളത്തിലെത്തിയിരുന്നു.

മമ്പറം ഗവ. ഹയര്‍സെക്കന്‍ഡറി, സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി തലശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലശേരി, എ കെ ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളിലെ കേഡറ്റുകളാണ് ജില്ലാ നോഡല്‍ ഓഫീസര്‍ കെ രാജേഷിന്റെ നേതൃത്വത്തില്‍ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഐജി പി വിജയന്‍ ഐപിഎസിനുവേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News