Kodiyeri: കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ്ആപ്പ് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മരണവാര്‍ത്തയെ അധിക്ഷേപിച്ച് വാട്സാപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്ത പോലീസുകാരന് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍(Suspension). തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയും മെഡിക്കല്‍ കേളജ് പോലീസ് സ്റ്റേഷനിനെ എഎസ്ഐയുമായ ഉറൂബിനെയാണ് സസ്പെഡ് ചെയ്തത്.

പൊതുജന മധ്യത്തില്‍ പോലീസിനെ അപമാനിക്കുന്ന തരത്തിലാണ് ഉറൂബിന്റെ നടപടിയെന്നാണ് കണ്ടെത്തി. തുടരന്വേഷണത്തിനും കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടു. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗണ്‍മാന്‍ ആയിരുന്നു ഉറൂബ്. ഉറൂബിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോടളജ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

സംഭവത്തില്‍ ഉറൂബിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും നിരവധി പേര്‍ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News