Kodiyeri: ഇനി സഖാവ് സ്വന്തം വീട്ടില്‍; കോടിയേരിയുടെ മൃതദേഹം ഈങ്ങേല്‍പ്പീടികയിലെ വസതിയില്‍

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്(Kodiyeri Balakrishnan) കണ്ണീരോടെ വിടചൊല്ലി രാഷ്ട്രീയകേരളം. സഖാവ് കോടിയേരിയുടെ മൃതദേഹം ഈങ്ങേല്‍പ്പീടികയിലെ വസതിയില്‍ എത്തിച്ചു. ടൗണ്‍ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. ആയിരങ്ങളാണ് അന്തിമോപചാരം എത്തിയ്ക്കാനായി തലശ്ശേരിയില്‍(Thalassery) എത്തിയത്.

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ കോടിയേരിയുടെ വീട്ടിലെത്തി. നാളെയും പൊതുദര്‍ശനമുണ്ടാകും. രാവിലെ 10 വരെ ഈങ്ങേല്‍പീടികയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും.

ഭൗതീകശരീരം തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍ വികാര നിര്‍ഭരമായ നിമിഷത്തിനാണ് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. മൃതദേഹം ടൗണ്‍ ഹാളില്‍ എത്തിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ടൗണ്‍ ഹാളില്‍ എത്തിയത്. എന്നാല്‍ കോടിയേരിയെ കണ്ട മാത്രയില്‍ തന്നെ സങ്കടം അടക്കിപ്പിടിക്കാനാകാതെ ഭാര്യ പൊട്ടിക്കരഞ്ഞു. എന്റെ പൊന്ന് ബാലേട്ടാ, എന്നെ ഒന്ന് നോക്കു എന്ന് ഉറക്കെ വിനോദിനി നിലവിളച്ചപ്പോള്‍ സഖാക്കളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം കണ്ണുകള്‍ നിറഞ്ഞൊഴുകി. ആര്‍ത്തു വിളിച്ച മുദ്രവാക്യങ്ങളുടെ ശബ്ദം പോലും ഇടറി.

അമ്മയെ മകന്‍ ബിനീഷ് കോടിയേരി ചേര്‍ത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളര്‍ന്നു വീണു. തുടര്‍ന്ന് മകനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News