Kodiyeri: കലാലോകത്തിന് നഷ്ടമായത് ബിനാലെ സമ്മാനിച്ച കോടിയേരിയെ

കലാലോകത്തിന് കോടിയേരി(Kodiyeri) നല്‍കിയ അവിസ്മരണീയമായ സംഭാവനയായിരുന്നു കൊച്ചി മുസിരിസ് ബിനാലെ(Biennale). രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ആദ്യമായി ഫണ്ട് അനുവദിച്ചത് കൊടിയേരി ടൂറിസം മന്ത്രിയായിരിക്കെയാണ്. ബിനാലെയ്ക്ക് എക്കാലത്തും വലിയ പിന്തുണ നല്‍കിയ നേതാവിനെയാണ് നഷ്ടമായതെന്ന് ബിനാലെ സ്ഥാപകര്‍ അനുസ്മരിച്ചു.

സമകാലീന കലയ്ക്കായി സംസ്ഥാനത്ത് ഒരു അന്താരാഷ്ട്ര വേദി, ഇത്തരമൊരാശയം ഉയര്‍ന്നു വന്നത് 2010 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെയായിരുന്നു. അന്ന് ആഭ്യന്തര ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലിക കലോത്സവത്തിന് സംസ്ഥാനം വേദിയാകുന്നുവെന്ന പുത്തന്‍ ആശയത്തെ കൊടിയേരി പിന്തുണച്ചു. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനത്തിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന് ടൂറിസം വകുപ്പില്‍ നിന്ന് തുക അനുവദിക്കുകയും ചെയ്തു. എക്കാലത്തും ബിനാലെയ്ക്ക് വലിയ പ്രോത്സാഹനം നല്‍കിയ നേതാവായിരുന്നു കൊടിയേരിയെന്ന് ബിനാലെ സ്ഥാപകരില്‍ ഒരാളും കഥാകൃത്തും ചിത്രകാരനുമായ ബോണി തോമസ് പറഞ്ഞു.

2012 മുതല്‍ 2 വര്‍ഷം കൂടുമ്പോള്‍ നടന്നു വന്നിരുന്ന ബിനാലെ പിന്നീട് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച കലാപ്രദര്‍ശനമായി മാറിയിരുന്നു. സാംസ്‌കാരിക ടൂറിസത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കൊടിയേരി ബിനാലെയ്ക്ക് പണമനുവദിച്ചത്. തുടര്‍ന്നിങ്ങോട്ടും ടൂറിസം വകുപ്പു തന്നെ ആ ദൗത്യം ഏറ്റെടുത്തു പോരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News