
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri) വിയോഗം താങ്ങാനാകാതെ കരഞ്ഞു തളര്‍ന്ന ഭാര്യ വിനോദിനിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും(Pinarayi Vijayan) ഭാര്യയും. എം.എ ബേബിയും എസ്. രാമചന്ദ്രന്‍ പിള്ളയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. കരഞ്ഞ് അവശയായ വിനോദിനിയെ മുഖ്യമന്ത്രിയുടെ ഭാര്യ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു.
കോടിയേരിയുടെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മണിക്കൂറുകളോളം തലശേരി ടൗണ്‍ ഹാളില്‍ തുടരുകയായിരുന്നു. അതിന് ശേഷമാണ് വിനോദിനിയെ ആശ്വസിപ്പിക്കാനായി മുഖ്യമന്ത്രി കോടിയേരിയുടെ വീട്ടിലെത്തിയത്. വളരെ വൈകാരികമായ നിമിഷങ്ങളാണ് പിന്നെയുണ്ടായത്.
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍. അസുഖത്തിന്റെ യാതനകള്‍ തീവ്രമായിരുന്ന നാളുകളിലും പാര്‍ട്ടിയെക്കുറിച്ചുള്ള കരുതല്‍ എല്ലാത്തിനും മേലെ മനസ്സില്‍ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here