അറ്റ്‌ലസ്‌ രാമചന്ദ്രൻ അന്തരിച്ചു | Atlas Ramachandran

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ദുബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ  ചികിത്സയിൽ കഴിയുകയായിരുന്നു. 

അന്ത്യകർമ്മങ്ങൾ ഇന്ന് വൈകീട്ട് ദുബൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മലയാളികൾക്ക് ഏറെ  പ്രിയങ്കരനായിരുന്ന വ്യക്തിത്വമാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ദുബൈ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാത്രിയാണ്   അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചത്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ചികിത്സയിൽ ആയിരുന്നു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും  ആശുപത്രിയിൽ  ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം.

അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു. അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.  

അറ്റ്‌ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.  2015ല്‍ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളിൽ നിന്ന് എടുത്ത  വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് നേരിട്ടിരുന്നത്.  

പിന്നീട് ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രൻ  2018 ലാണ്  ജയില്‍മോചിതനായത് . കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.13 സിനിമകളില്‍ അഭിനയിച്ച അറ്റലസ് രാമചന്ദ്രൻ ഒരു സിനിമയുടെ സംവിധാനവും നിർവഹിച്ചിരുന്നു.   

അറ്റ്ലസ്  ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ദുബൈ  ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ‘ചലച്ചിത്ര’ത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News