ഇനി ഹലോ പറയാൻ പാടില്ല ; പകരം വന്ദേമാതരം നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ | Maharashtra

‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് കൊണ്ട് ഇനി മുതൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന ആശംസ നിർബന്ധമാക്കണമെന്നും മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം .

ഇതോടെ സർക്കാർ ഓഫീസുകൾ കൂടാതെ സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പുതിയ ഉത്തരവ് നിർബന്ധമായി ബാധകമായിരിക്കും. കൂടാതെ സർക്കാർ ഓഫീസുകളിൽ തങ്ങളെ കാണാനെത്തുന്നവരിൽ അവബോധം സൃഷ്ടിക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ മഹാരാഷ്ട്ര മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്.ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഹലോ എന്ന പാശ്ചാത്യ വാക്കിന് പകരമായി ഉപയോഗിക്കാമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News