സിപിഐ സമ്മേളനം 
ഇന്ന്‌ സമാപിക്കും | CPI

സംസ്ഥാന കൗൺസിൽ, കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ചാണ്‌ സമ്മേളനത്തിന്റെ രണ്ടാംദിന നടപടികളിലേക്ക്‌ കടന്നത്‌.

രാഷ്‌ട്രീയ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും പൂർത്തിയാക്കി. 15 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ മറുപടി നൽകി. അഞ്ച്‌ പ്രമേയവും അവതരിപ്പിച്ചു.

ഇന്ന് സംഘടനാ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും. തുടർന്ന്‌ ക്രെഡൻഷ്യൽ, കൺട്രോൾ കമീഷൻ റിപ്പോർട്ട്‌, പ്രമേയങ്ങൾ എന്നിവയുടെ അവതരണം. തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കും.സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടാകുമെന്ന്‌ അസിസ്റ്റന്റ്‌ സെക്രട്ടറിമാരായ കെ പ്രകാശ്‌ ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ പി രാജേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി ഘടകങ്ങളുടെ യോഗ അജൻഡയിൽ ലഹരിമുക്ത പ്രചാരണവും ഉൾപ്പെടുത്തും. ഫാസിസ്റ്റ്‌ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടത്‌, മതേതര കക്ഷികളുടെ മഹാസഖ്യം ഉറപ്പാക്കണം.

സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ പലതും അസത്യമാണെന്ന്‌ നേതാക്കൾ പറഞ്ഞു. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ ദേശീയ കൗൺസിൽ അംഗീകരിച്ചതാണ്‌. ഇതിൽ സംസ്ഥാനത്തിന്‌ അനുയോജ്യമായ ചില ഭേദഗതികളും ചേർത്താണ്‌ നടപ്പാക്കുന്നത്. വാർത്തകളിൽ പറയുന്ന അഭിപ്രായഭിന്നത പ്രതിനിധികൾക്കിടയിലില്ലെന്നും നേതാക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News