കോടിയേരിയുടെ വിയോഗം തന്‍റെ വലിയ വൈയക്തിക ദുഃഖം : എം മുകുന്ദന്‍ | Kodiyeri Balakrishnan

ഭൂമിശാസ്ത്രം കൊണ്ടും രാഷ്ട്രീയം കൊണ്ടും തന്‍റെ ഏറ്റവും പ്രിയപ്പെട്ട അയല്‍ക്കാരനായിരുന്നു കോടിയേരിയെന്ന് മയ്യ‍ഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍. കോടിയേരിയുടെ വിയോഗം തന്‍റെ വലിയ വൈയക്തിക ദുഃഖമാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി ഒരു ദിനം ക‍ഴിഞ്ഞിട്ടും ഓര്‍മകള്‍ അലട്ടുകയാണ്. കേരളത്തിന്‍റെ കണ്ണീര്‍ ഇന്നും തോര്‍ന്നിട്ടില്ല. പോരാട്ടത്തിന്‍റെ പോര്‍വീഥിയില്‍ വീണ്ടും കാണാം ഒന്നിക്കാമെന്ന മുദ്രാവാക്യം തൊണ്ട പൊട്ടുമാറുച്ചത്തില്‍ സ്ഫുരിക്കുകയാണ്.

നായനാർക്കും 
ചടയനും അരികെ

ചരിത്രത്തോടൊപ്പം നടന്ന മഹാരഥന്മാരുടെ സ്‌മൃതികുടീരങ്ങൾ സ്പന്ദിക്കുന്ന പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവിന്‌ ചിതയൊരുങ്ങും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിയടെ സംസ്കാരം. ഇവിടെ സ്‌മൃതിമണ്ഡപവും പണിയും.

അഴീക്കോടൻ രാഘവന്റെ രക്തസാക്ഷികുടീരവും എ കെ ജിയുടെയും സുകുമാർ അഴീക്കോടിന്റെയും എൻ സി ശേഖറിന്റെയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവരുടെയും സ്‌മൃതികുടീരങ്ങളും സമീപത്തുണ്ട്‌. ഇവിടെ സംസ്‌കാരച്ചടങ്ങുകൾക്കായി വലിയ പന്തലുയർന്നു.

പയ്യാമ്പലം പാർക്കിലെ ഓപ്പൺസ്‌റ്റേജിലാണ്‌ അനുശോചനയോഗം ചേരുക. കോടിയേരിക്ക്‌ അന്ത്യോപചാരം അർപ്പിക്കാൻ പതിനായിരങ്ങൾ തിങ്കളാഴ്‌ച കണ്ണൂർ നഗരത്തിലെത്തും. സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here