എല്ലാവരുടേയും ഏറ്റവും പ്രിയപ്പെട്ട സഖാവാണ് വിടപറഞ്ഞതെന്ന് എ എം ആരിഫ് | Kodiyeri Balakrishnan

എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട സഖാവാണ് വിടപറഞ്ഞതെന്ന് എ എം ആരിഫ്. ഏത് പ്രശ്നത്തിലും എന്നും സമീപിക്കാവുന്ന, പരിഹാരം കാണാന്‍ വ‍ഴികാട്ടിയായിരുന്നയാളാണ് കോടിയേരിയെന്നും അദ്ദേഹം കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കോടിയേരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി. കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസില്‍ അല്‍പ്പസമയത്തിനകം പൊതുദര്‍ശനം തുടങ്ങും. അറബിക്കടലിനെ സാക്ഷിയാക്കി പയ്യാമ്പലത്ത് ചിതയൊരുങ്ങും.

സംസ്കാര ചടങ്ങുകള്‍ക്കായി ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദരസൂചകമായി തലശ്ശേരി , മാഹി , ധര്‍മ്മടം , കണ്ണൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News