ADVERTISEMENT
പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ. ദുബായിലെ പൊതുവേദികളിലും സാംസ്കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു.
പാവപ്പെട്ടവർക്ക് സഹായിയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലും ശ്രദ്ധേയനായി. ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അറ്റ്ലസ് രാമചന്ദ്രൻ വിടവാങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു
പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ദുബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അന്ത്യകർമ്മങ്ങൾ ഇന്ന് വൈകീട്ട് ദുബൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന വ്യക്തിത്വമാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ദുബൈ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാത്രിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ചികിത്സയിൽ ആയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.