കണ്ണീരണിഞ്ഞ് കേരളം ; അ‍ഴീക്കോടന്‍ മന്ദിരത്തിലേക്ക് വിലാപയാത്ര തുടങ്ങി | Kodiyeri Balakrishnan

കണ്ണീരണിഞ്ഞ് കേരളം.പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ കേരളം അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ്. കണ്ണൂരിന്‍റെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ നിന്ന് കേരളത്തിന്‍റെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് തലശേരിയിലേക്ക് ഒ‍ഴുകിയെത്തുന്നത്.

മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ് . ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്‍റെ മണ്ണില്‍ അസ്തമയ സൂര്യനെ സാക്ഷിയാക്കി വൈകിട്ട് മൂന്ന് മണിക്ക് മറ്റൊരു സൂര്യനായ് കോടിയേരി എരിഞ്ഞടങ്ങും.

ഇനി മറക്കാത്ത ഓര്‍മ്മകളിലേക്ക്. കോടിയേരിയുടെ ഈങ്ങയില്‍ പ്പീടികയിലെ വീട്ടിലെ പൊതുദര്‍ശനം അവസാനിച്ചു.എന്നും പ്രിയപ്പെട്ട ഇടമായ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അ‍ഴീക്കോടന്‍ മന്ദിരത്തിലേക്ക് വിലാപയാത്രയായി കോടിയേരിയുടെ മൃതദേഹം കൊണ്ട് പോയി. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം 2 മണി വരെ തുടരും . ശേഷം 3 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News