ഭരണാധികാരി എന്ന നിലയിൽ കഴിവ് തെളിയിച്ചയാളാണ് കോടിയേരി : എം എം മണി | Kodiyeri Balakrishnan

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് എംഎം മണി എംഎൽഎ.രോഗം കോടിയേരിയെ നമ്മളിൽ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓർമ്മിക്കാൻ കഴിയൂവെന്ന് കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയ എംഎം മണി അനുസ്മരിച്ചു.

പിബി മെമ്പറെന്ന നിലയിൽ ഇന്ത്യയിലെ പാർട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എംഎം മണി ഓർമ്മിച്ചു.

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൽ നിന്നും വന്ന അദ്ദേഹം പിന്നീട് നേതാവായി ഐക്യത്തോടെ പാർട്ടിയെ നയിച്ചു. പാർട്ടിയിലെ ഐക്യം സ്ഥാപിക്കുന്നതിൽ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു. പിണറായി വിജയൻ, മുഖ്യമന്ത്രിയെന്ന നിലയിലും പാർട്ടി സെക്രട്ടറിയെന്ന നിലയിലും ചുമതല വഹിക്കുമ്പോൾ അദ്ദേഹത്തോട് ഒപ്പം നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതും പാർട്ടിയിൽ ഐക്യം സ്ഥാപിക്കുന്നതിനും കോടിയേരിക്ക് വലിയ പങ്കുണ്ടായിരുന്നു.

2016 ൽ ഇടത് സർക്കാർ അധികാരത്തിലേറിയതിലും അതിന് ശേഷം തുടർഭരണം നേടിയതിലും കോടിയേരിയുടെ പങ്ക് വളരെ വലുതാണെന്നും എംഎം മണി ഓർമ്മിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here