കോടിയേരിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ജന്മനാട് | Kodiyeri Balakrishnan

കോടിയേരിയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ജന്മനാട്. അവസാനമായി പ്രിയസഖാവിനെ കാണാൻ ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് ഒ‍ഴുകിയെത്തിയത് പതിനായിരങ്ങളാണ്.

തലശേരി ടൗൺഹാളിലെ പൊതു ദർശനത്തിന് ശേഷം കോടിയേരിയുടെ മൃതദേഹമെത്തിച്ചത് ഈങ്ങയിൽ പീടികയിലെ കോടിയേരിയുടെ വീട്ടിലേക്കാണ്.

ജീവിതത്തിലുടനീളം ആത്മവിശ്വാസമായിരുന്ന ജന്മനാട് ഉറങ്ങാതെ, കണ്ണീരുണങ്ങാതെ ഒരു രാത്രി കൂടി കൂട്ടിരുന്നു. നിങ്ങളുയർത്തിയ മുദ്രാവാക്യം ശാശ്വതമാക്കുമെന്ന പ്രിയസഖാക്കൾ ഉറപ്പുനൽകി.

ഏത് സ്വകാര്യദുഃഖത്തിലും സമീപിക്കാവുന്ന പ്രിയപ്പെട്ടവൻ ഇനിയില്ലെന്ന വേദനയിൽ വികാരനിർഭരമായ അന്ത്യാഭിവാദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News