സൈനികരംഗത്ത് പോരാട്ടവീര്യം വര്‍ധിപ്പിക്കാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ

സൈനികരംഗത്ത് പോരാട്ടവീര്യം വർധിപ്പിക്കാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് വ്യോമസേനയുടെ ഭാഗമായി.ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ഹെലികോപ്റ്ററുകൾ സേനക്ക് കൈമാറി

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് വ്യോമസേനക്ക് കൈമാറി.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഹെലികോപ്റ്ററുകൾ വികസിപ്പിച്ചത്. ഉയരം കൂടിയ പ്രദേശങ്ങളിൽ വരെ വിന്യസിക്കാൻ കരുത്തുള്ളതാണ് ഈ ഹെലികോപ്റ്റർ.

5.8 ടൺ ഭാരമുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് ആയുധം പരീക്ഷിക്കുന്നത് അടക്കമുള്ള വിവിധ പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്.

മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 14 ലഘു യുദ്ധ ഹെലികോപ്റ്ററുകൾ വാങ്ങാൻ അംഗീകാരം നൽകിയത്. 10 ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നൽകുന്നത്.

ആധുനിക യുദ്ധ ഹെലികോപ്റ്ററായ ധ്രുവുമായി സമാനതകളുള്ളതാണ് എൽസിഎച്ച്. സ്റ്റെൽത്ത്, രാത്രിയിലും ആക്രമണം നടത്താനുള്ള ശേഷി അടക്കം നിരവധി ഫീച്ചറുകൾ ഉള്ളതാണ് എൽസിഎച്ച്.സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിൽ പറന്നുയരാനും ലാൻഡ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ അറ്റാക്ക് ഹെലികോപ്ടറാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News