ദുർ​ഗാപൂജ പന്തലില്‍ തീപിടിത്തം; 3 മരണം | Uttar Pradesh

ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ദുര്‍ഗാ പൂജ പന്തലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12, 10 വയസുകാരായ ആണ്‍കുട്ടികളും 45 വയസുള്ള സ്‌ത്രീയുമാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

യുപിയിലെ ഭദോഹിയിലാണ് സംഭവം. ഞായറാഴ്ച രാത്രി ദുര്‍ഗാ പൂജയ്ക്കിടയിലെ പ്രധാന ചടങ്ങായ ആരതി നടക്കുന്നതിനിടെയാണ് അപകടം.

മുന്നൂറോളം പേര്‍ പന്തലില്‍ ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News