
പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണനെ(Kodiyeri Balakrishnan) യാത്രയാക്കാന്‍ കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയനും(Pinarayi Vijayan) വിലാപയാത്രയ്‌ക്കൊപ്പം പോവുകയാണ്. ഏറെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് കണ്ണൂര്‍(Kannur) സാക്ഷ്യം വഹിക്കുന്നത്. പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ മുഖ്യമന്ത്രിയോടൊപ്പം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം എ ബേബി അടക്കമുള്ള
മുതിര്‍ന്ന സിപിഐഎം(CPIM) നേതാക്കളുമുണ്ട്.
വര്‍ഷങ്ങളായുള്ള ആഴത്തിലുളള ബന്ധത്തിന്റെ വേദന ഉള്ളിലൊതുക്കിയാണ് മുഖ്യമന്ത്രി നടന്നു നീങ്ങുന്നത്.
പ്രിയസഖാവിന് രാഷ്ട്രീയ കേരളം അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ് .കണ്ണൂരിന്റെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ നിന്ന് കേരളത്തിന്റെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഇപ്പോഴും ഒഴുകിയെത്തുന്നത്.
മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ് . ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ അസ്തമയ സൂര്യനെ സാക്ഷിയാക്കി മൂന്ന് മണിക്ക് മറ്റൊരു സൂര്യനായ് കോടിയേരി എരിഞ്ഞടങ്ങും.ഇനി മറക്കാത്ത ഓര്‍മ്മകളിലേക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here