
കോടിയേരിക്ക്(Kodiyeri) കണ്ണൂര്‍ അഴീക്കോടന്‍ സ്മാരകത്തില്‍ പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമടക്കം അന്ത്യോപചാരമര്‍പ്പിച്ചു. 36ആം വയസ്സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കോടിയേരിയുടെ ആദ്യതട്ടകം കൂടിയായിരുന്നു അഴിക്കോടന്‍ സ്മാരകം.
ഈങ്ങയില്‍ പീടികയിലെ വീട്ടില്‍ നിന്നുള്ള വിലാപയാത്ര ചെന്നുനിന്നത് കണ്ണൂര്‍ അഴീക്കോടന്‍ സ്മാരകത്തില്‍. ഇല്ലായില്ല മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ… ഇളകിമറിയുന്ന മുദ്രാവാക്യങ്ങളുടെ നടുവിലൂടെ കോടിയേരി അവസാന സന്ദര്‍ശനത്തിനായി പ്രിയപ്പെട്ട പാര്‍ട്ടി ഓഫീസിനുള്ളിലേക്ക്.
കണ്ണൂര്‍(Kannur) ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുഷ്പചക്രം സമര്‍പ്പിച്ചു.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിന് മുന്നില്‍ കൊടിനിറങ്ങളുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും ഭേദമില്ലാതെ പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം. 36ആം വയസ്സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കോടിയേരിയുടെ പ്രിയപ്പെട്ട തട്ടകം കൂടിയായിരുന്നു അഴിക്കോടന്‍ സ്മാരകം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here