
ഒടുവിൽ പയ്യാമ്പലം കടൽതീരത്തേക്ക് നീങ്ങുകയാണ് സഖാവ് ….അൻപതാണ്ടിൻ്റെ രാഷ്ട്രിയ സാമൂഹിക പ്രവർത്തനത്തിൻ്റെ ബാക്കിപത്രവുമായി….മായാത്ത ചിരിയും ഘനഗംഭീരമായ ശബ്ദവും ഓർമ്മകളാക്കി….സൈദ്ധാന്തിക സമരത്തിൻ്റെ ശരിതെറ്റുകൾക്കപ്പുറം മാർക്സിസം പഠിപ്പിക്കുന്ന മാനവികത എന്ന വാക്കിനെ മുറുകെ പിടിച്ചുകൊണ്ട് . ഏത് കമ്യൂണിസ്റ്റിനും രാഷ്ട്രിയ പ്രവർത്തനം കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയാണ് ….പ്രതിസന്ധികളും പ്രതിരോധങ്ങളും നിറഞ്ഞതാണ്….. സ:കോടിയേരിയുടെ ജീവിതം സംഭവബഹുലമായ കാലത്തിലൂടെ തന്നെയായിരുന്നു കടന്നു പോയത് …
മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത് പ്രിയനേതാവിന് ഇനി അന്ത്യനിദ്ര. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത് . പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് കോടിയേരിയുടെ സംസ്‌കാരച്ചടങ്ങുകൾ നടന്നത് . നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിൽ കോടിയേരിക്ക് അന്ത്യവിശ്രമം .
അണമുറിയാത്ത ജനസാഗരമാണ് കോടിയേരിയെ അവസാനമായി ഒരു നോക്ക്കാണാന്‍ പയ്യാമ്പലത്ത് തടിച്ചു കൂടിയത് . തലശ്ശേരി നഗരസഭ ടൗൺ ഹാളിലെ പൊതുദർശനത്തിലും പതിനായിരങ്ങള്‍ പ്രിയസഖാവിന് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു . രാത്രി വൈകിയും ടൗൺ ഹാളിലേക്ക് ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. പ്രിയസഖാവിന്റെ മൃതുദേഹം കണ്ണ് കലങ്ങിയാണ് മുഖ്യമന്ത്രിയും യെച്ചൂരിയും തോളിലേറ്റിയത് .സാഗരത്തെയും ജനലക്ഷങ്ങളെയും സാക്ഷിയാക്കി പ്രിയപ്പെട്ട കോടിയേരി യാത്രയായിരിക്കുകയാണ് .മായാത്ത ചിരിയും ഘനഗംഭീരമായ ശബ്ദവും ഓർമ്മകളാക്കികൊണ്ട് ..റെഡ് സല്യൂട്ട് കോമ്രേഡ് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here