Kodiyeri: റെഡ് സല്യൂട്ട് കൊമ്രേഡ്; കോടിയേരി ഇനി ചരിത്രം…

സഖാവ് കോടിയേരി(Kodiyeri) ഇനി ചരിത്രത്തിലേക്ക്. സാഗരത്തെയും ജനസാഗരത്തെയും സാക്ഷിയാക്കി കോടിയേരിയുടെ സംസ്‌കാരം നടന്നു. പയ്യാമ്പലത്താണ്(Payyambalam) സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് ജനനായകന്‍ വിട വാങ്ങിയത് ഏവരുടെയും കരളലിയിക്കുന്ന നിമിഷങ്ങളായിരുന്നു. റെഡ് സല്യൂട്ട് കൊമ്രേഡ്(Red salute comrade) എന്ന മുദ്രാവാക്യമായിരുന്നു പയ്യാമ്പലത്തെങ്ങും മുഴങ്ങിക്കേട്ടത്. പിണറായിയും യെച്ചൂരിയുമടക്കമുള്ളവര്‍ വിങ്ങലടക്കി പ്രിയസഖാവിനെ യാത്രയാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan), സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവന്‍,എം വിജയരാജന്‍ തുടങ്ങിയ നേതാക്കള്‍മുന്‍നിരയില്‍ അണിചേര്‍ന്നാണ് വിലാപയാത്രായായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. കണ്ണീരണിഞ്ഞാണ് കണ്ണൂര്‍ ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കണ്ണൂരിന്റെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ നിന്ന് കേരളത്തിന്റെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ കോടിയേരി മറ്റൊരു ചരിത്രമായി മാറി. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇരുവരും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News