ലുലുമാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി : എം.എ.യൂസഫലി

കേരളത്തിൽ ലുലു മാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരിയാണെന്ന് വ്യവസായി എം.എ.യൂസഫലി. കോടിയേരി കേരള വികസനം കണ്ട നേതാവാണെന്നും എം.എ.യൂസഫലി പറഞ്ഞു. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ തലശേരിയിലെത്തിയതായിരുന്നു യൂസഫലി.

താനുമായി സാഹോദര്യ ബന്ധം വച്ചു പുലർത്തിയ വ്യക്തിയാണ് കോടിയേരി. വർഷങ്ങളായുള്ള സ്നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. നിസ്വാർത്ഥ നേതാവ് എന്നും കോടിയേരി. 15 കൊല്ലം മുൻപ് കോടിയേരി ദുബൈയിൽ വരുകയുണ്ടായി.

അന്ന് തങ്ങളുടെ ഹൈപ്പർ മാർക്കറ്റ് അദ്ദേഹം സന്ദർശിച്ചിരുന്നു. അന്ന് ഇതുപോലെ ഒരെണ്ണം കേരളത്തിൽ തുടങ്ങി കൂടെ എന്ന് ചോദിച്ചു. അതിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ ലുലു തുടങ്ങിയതെന്നും യൂസഫലി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here