കോടിയേരി ബാലകൃഷ്ണന് ആദരമർപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കൈരളി ടി വി എം ഡിയും ചീഫ് എഡിറ്ററുമായ  ഡോ. ജോൺ ബ്രിട്ടാസ് എം പി തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണന് ആദരമർപ്പിച്ചു.
കൈരളിയുമായി ഇഴയടുപ്പമുള്ള ബന്ധമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നത്.

ഒരു ജനതയുടെ ആത്മാവിഷ്ക്കാരമായി കൈരളി പിറവിയെടുക്കുമ്പോൾ അതിന് പിന്നിലുണ്ടായിരുന്ന കരുത്തുറ്റ കരങ്ങളിലൊന്ന് കോടിയേരി ബാലകൃഷ്ണന്റേതായിരുന്നു. ജനപക്ഷത്ത് അടിയുറച്ച് നിന്ന് കൈരളി മലയാളികളിലേക്ക് വേരൂന്നിയിറങ്ങിയപ്പോൾ വളർച്ചയിൽ മാർഗ്ഗനിർദേശങ്ങളുമായി എപ്പോഴും കൂടെ നിന്നു.

കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് എം പി തലശ്ശേരി നഗരസഭാ ടൗൺ ഹാളിലെത്തി കോടിയേരി ബാലകൃഷ്ണന് ആദരമർപ്പിച്ചു. മാധ്യമപ്രവർത്തനത്തിനിടയ്ക്ക് എന്തു തടസമുണ്ടായാലും അതു മറികടക്കാനുള്ള താക്കോൽ കോടിയേരി പ്രദാനം ചെയ്യാറുണ്ടെന്ന് ജോൺ ബ്രിട്ടാസ് അനുസ്മരിച്ചു.

കേരള ജനതക്കെന്ന പോലെ കോടിയേരിയുടെ നഷ്ടത്തിന്റെ ആഴം കൈരളിക്കും ഏറെ വലുതാണ്. ജനപക്ഷത്ത് നിലയുറപ്പിച്ച് നേരിന്റെ നാവായി മാറാൻ കൈ പിടിച്ച് വഴി നടത്തിയ പ്രിയ സഖാവിന് കൈരളിയുടെ അന്ത്യാഭിവാദ്യം. റെഡ് സല്യൂട്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News