വാക്കുകളിടറി കണ്ണുനിറഞ്ഞ് പാതിവഴിയില്‍ അവസാനിപ്പിച്ച പിണറായിയുടെ പ്രസംഗത്തിലുണ്ട് കോടിയേരി ആരായിരുന്നു എന്ന്…..

എങ്ങനെ തുടങ്ങണം എന്നെനിക്ക് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. അതുകൊണ്ടു തന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. എപ്പൊ അവസാനിപ്പിക്കേണ്ടി വരും എന്നതിനെ പറ്റി എനിക്കു തന്നെ ഒരു നിശ്ചയവുമില്ല…പറഞ്ഞതു പോലെ കണ്ഠമിടറി കണ്ണുനിറഞ്ഞ് പാതിവഴിയില്‍ അവസാനിപ്പിച്ച പിണറായിയുടെ അനുശോചന പ്രസംഗത്തിലുണ്ട് കോടിയേരി ആരായിരുന്നു എന്നത് .

ആ കണ്ണുകളിൽ കാണാം നെഞ്ച് പൊട്ടുന്ന വേദന ..ആ വാക്കുകളിൽ കേൾക്കാം അയാൾ പിണറായിക്ക് ആരായിരുന്ന് എന്ന്. കോടിയേരിയുടെ ഓർമ്മകളിൽ വാക്കുകൾ മുറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . നിറകണ്ണുകളോടെ ആണ് മുഖ്യമന്ത്രി അനുസ്മരണ യോഗത്തിൽ പ്രിയ സഖാവിന് വിട പറഞ്ഞത് . വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണ് കലങ്ങിയായിരുന്നു പിണറായി വിജയൻ വിട പറയൽ പ്രസംഗം അവസാനിപ്പിച്ചത് .മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ …

” കോടിയേരിയുടെ നഷ്ട്ടം ഒരിക്കലും നികത്താൻ ആവില്ല . ചില കാര്യങ്ങൾ ആരുടേയും നിയന്ത്രണത്തിൽ അല്ലല്ലോ ..പ്രതീക്ഷയോടെയാണ് ചികിത്സ തുടങ്ങിയത് . ശരീരത്തിന്റെ അവസ്ഥ പക്ഷെ അപകടമാരായ വിധത്തിലായിരുന്നു . ഡോക്ട്ടർമാർ കഴിവതും ശ്രമിച്ചു . കോടിയേരിയെ സഹോദരനെ പോലെ കണ്ടു . ഡോക്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നു .

സമൂഹത്തിൽ മനുഷ്യ നന്മ പൂർണ്ണമായും പോയിട്ടില്ല . അത് തെളിയിക്കുന്നതാണ് ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാവുന്നത് . ഒട്ടേറെ അനുഭവങ്ങൾ കോടിയേരിയുടെ ഒന്നിച്ചുണ്ടായിട്ടുണ്ട് . വേർപാട് ഞങ്ങളെ ഏത് രീതിയിൽ ബാധിച്ചുവോ അങ്ങനെ തന്നെയാണ് കേരളത്തിലെ ജനങ്ങളെ മുഴുവൻ അത് ബാധിച്ചിരിക്കുന്നത് .

മാധ്യമങ്ങൾ സ്വീകാര്യമായ നിലപാട് ആണ് സ്വീകരിച്ചത് . രാഷ്ട്രീയത്തിൽ അഭിപ്രായ ഭിന്നത പരസ്യമായി ഉന്നയിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും . കോടിയേരിയുടെ ഈ കനത്ത നഷ്ട്ടം നികത്താൻ പ്രയാസമാണ് . ഈ വലിയനഷ്ടത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്ന് വേദന പങ്കുവെച്ച എല്ലാവരോടും നന്ദി ..

കോടിയേരി സിപിഐഎം ന്റെ പ്രധാനപ്പെട്ട ഏടാണ് . പെട്ടാണ് ഒരു ദിവസം അദ്ദേഹം ഇല്ലാതായി എന്ന വാർത്ത കേട്ടതോടെ തകർന്നു പോയി ..നേതാവിന്റെ വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കും . പാർട്ടിയെ സ്നേഹിക്കുന്നവർക്ക് , പാർട്ടി ബന്ധുക്കളോട് പറയാനുള്ളത് ഈ നഷ്ട്ടം വലുത് തന്നെയാണ് എന്നാണ് . കോടിയേരി ………”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here