Pinarayi Vijayan | ഇങ്ങനൊരു പിണറായി വിജയനെ കേരളം ഇതിനുമുൻപ് കണ്ടിട്ടില്ല

എങ്ങനെ തുടങ്ങണം എന്നെനിക്ക് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. അതുകൊണ്ടു തന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. എപ്പൊ അവസാനിപ്പിക്കേണ്ടി വരും എന്നതിനെ പറ്റി എനിക്കു തന്നെ ഒരു നിശ്ചയവുമില്ല…പറഞ്ഞതു പോലെ കണ്ഠമിടറി കണ്ണുനിറഞ്ഞ് പാതിവഴിയില്‍ അവസാനിപ്പിച്ച പിണറായിയുടെ അനുശോചന പ്രസംഗത്തിലുണ്ട് കോടിയേരി ആരായിരുന്നു എന്നത് .

ആ കണ്ണുകളിൽ കാണാം നെഞ്ച് പൊട്ടുന്ന വേദന ..ആ വാക്കുകളിൽ കേൾക്കാം അയാൾ പിണറായിക്ക് ആരായിരുന്ന് എന്ന് . നിറകണ്ണുകളോടെ ആണ് മുഖ്യമന്ത്രി അനുസ്മരണ യോഗത്തിൽ പ്രിയ സഖാവിന് വിട പറഞ്ഞത് . വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണ് കലങ്ങിയായിരുന്നു പിണറായി വിജയൻ വിട പറയൽ പ്രസംഗം അവസാനിപ്പിച്ചത്.

ഒരുപക്ഷെ ഇതിനുമുൻപ് മുഖ്യമന്ത്രിയെ നാം ഇങ്ങനെ കണ്ടത് 2018 ൽ ആയിരിക്കണം . പെരിങ്ങൽക്കുത്ത് ഡാമിന് മുകളിൽ കൂടി വെള്ളം കരകവിഞ്ഞ് ഒഴുകിയ സാഹചര്യത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഇതുപോലെ നിസ്സഹായനായി നിന്നത് . ഡാം തകർന്നേക്കാമെന്ന സ്ഥിതി ആയിരുന്നു അപ്പോൾ മുഖ്യമന്ത്രിയോട് അത് പറയുന്ന ഉദ്യോഗസ്ഥർ ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു. പിണറായി വിജയൻ ഒരു നിമിഷം ഒന്നും പറഞ്ഞില്ല. എന്നിട്ട് പറഞ്ഞു, ആളപകടം ഉണ്ടാവരുത്, എന്താണ് ചെയ്യേണ്ടത് ?അക്ഷരാർഥത്തിൽ തലയ്ക്കു മീതേ വെള്ളം വന്നപ്പോൾ അതിനു മീതേ തോണി ഇറക്കിയ മനുഷ്യനാണ് ഈ വിങ്ങിപ്പൊട്ടി വാക്കുകൾ മുഴുമിപ്പിക്കാനാവാതെ പോകുന്നത്. കോടിയേരിയുടെ ചങ്ക് പറിയുന്ന ഓർമ്മ കുറിപ്പിൽ കണ്ണ് കലങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരാർത്ഥത്തിൽ കരളലിയിക്കുന്നതായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News