ADVERTISEMENT
ജനസാഗരം സാക്ഷിയാക്കി കോടിയേരിക്ക്(Kodiyeri) കണ്ണീര്‍ പ്രണാമം. വിലാപയാത്ര കടന്നു പോയ വഴിയിലുടനീളം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കാത്തു നിന്നത് ആയിരങ്ങള്‍. പയ്യാമ്പലത്തെ(Payyambalam) സംസ്‌ക്കാര ചടങ്ങും ജനനിബിഡമായി.
ജനങ്ങളും കോടിയേരിയും തമ്മിലുള്ള ഹൃദയബന്ധം വിളിച്ചോതുന്നതായി പ്രിയ നേതാവിനെ കാണാനെത്തിയ ജനസഞ്ചയം. മൃതദേഹം ചെന്നൈയില്‍ നിന്നെത്തിയത് മുതല്‍ കണ്ണൂരിലേക്ക് ജനപ്രവാഹമായിരുന്നു. കക്ഷി രാഷ്ട്രീയഭേദമന്യേ നേതാക്കളും പ്രവര്‍ത്തകരും കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സാധാരണ പ്രവര്‍ത്തകര്‍ പ്രിയസഖാവിനെ യാത്രയാക്കാന്‍ എത്തി.
സ്ത്രീകളും കുട്ടികളുമടക്കം വിലാപയാത്ര കടന്നു പോയ വഴിയിലുടനീളം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ കാത്തു നിന്നു. ഇനി തിരിച്ചു വരില്ലെന്ന ഉറപ്പോടെ മുഷ്ടിചുരുട്ടി മുദ്രാവാക്യമുയര്‍ത്തി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് പയ്യാമ്പലം വരെ ജനപ്രവാഹമായി വിലാപയാത്ര മറി. മുഖ്യമന്ത്രിയും നേതാക്കളും മന്ത്രിമാരും വിലാപയാത്രയെ പയ്യാമ്പലം വരെ അനുഗമിച്ചു. സംസ്‌ക്കാര ചടങ്ങിലും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ എത്തി. ചരിത്ര നായകര്‍ക്കൊപ്പം പയ്യാമ്പലം ബീച്ചില്‍ കോടിയേരിക്ക് അന്ത്യവിശ്രമം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.