വാക്കുകളിടറി കണ്ണുനിറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി; ഇങ്ങനൊരു പിണറായി വിജയനെ കേരളം ഇതിനുമുമ്പ് കണ്ടിട്ടില്ല

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണ് കലങ്ങിയായിരുന്നു പിണറായി വിജയൻ കോടിയേരിയുടെ സംസ്കാരത്തിന് ശേഷമുള്ള വിട പറയൽ പ്രസംഗം അവസാനിപ്പിച്ചത്.   ഇത്രയധികം ദുഖിതനായ പിണറായിയെ ഇതാദ്യമായാണ് ജനങ്ങൾ കാണുന്നത്.

ആ കണ്ണുകളിൽ കാണാം നെഞ്ച് പൊട്ടുന്ന വേദന ..ആ വാക്കുകളിൽ കേൾക്കാം അയാൾ പിണറായിക്ക് ആരായിരുന്ന് എന്ന്. കോടിയേരിയുടെ ഓർമ്മകളിൽ വാക്കുകൾ മുറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . നിറകണ്ണുകളോടെ ആണ് മുഖ്യമന്ത്രി അനുസ്മരണ യോഗത്തിൽ പ്രിയ സഖാവിന് വിട പറഞ്ഞത് . വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണ് കലങ്ങിയായിരുന്നു പിണറായി വിജയൻ വിട പറയൽ പ്രസംഗം അവസാനിപ്പിച്ചത് .മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ …

ചെറുപ്പകാലം മുതൽ ഇന്നുവരെ ഒന്നിച്ച് പ്രവർത്തിച്ച പ്രിയ സഖാവിനെയാണ്, കോടിയേരിയുടെ വിയോ​ഗത്തിലൂടെ മുഖ്യമന്ത്രിക്ക് നഷ്ടമാവുന്നത്. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘സഹോദരനെ പോലെയെന്നല്ല… സഹോദരനാണ്​’. അനുസ്​മരണക്കുറിപ്പിൽ കോടിയേരിയെ പിണറായി വിശേഷിപ്പിച്ചതിങ്ങനെയാണ്. ആ സഹോദര​​ന്റെ വിലാപയാത്രയിൽ മുഴുവൻ സമയവും പിണറായി ഒപ്പമായിരുന്നു. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്നില്‍ നടക്കുകയായിരുന്നു.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനു​ഗമിച്ചിരുന്നു. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News