Mariyar Pootham: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം(Mariyar Pootham) പിടിയില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ്(Arrest) ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍(Police) ഏല്‍പ്പിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ മോഷണത്തിന് കയറിയപ്പോഴാണ് മരിയാര്‍പൂതമെന്ന ജോണ്‍സണ്‍ പിടിയിലായത്.

രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു.തുടര്‍ന്ന്, മരിയാര്‍പൂതവും വീട്ടുകാരനും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ മരിയാര്‍പൂതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടുകയും ഹൃഹനാഥന് പരുക്കേല്‍ക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.

40 വര്‍ഷത്തിലധികമായി ചെറുതും വലുതുമായ 400 ലധികം മോഷണങ്ങള്‍ നടത്തിയ തമിഴ്‌നാട് സ്വദേശിയായ ജോണ്‍സനെതിരെ 60 ലേറെ കേസുകള്‍ നിലവിലുണ്ട്.മോഷണ കേസുകളില്‍ തമിഴ്നാട്ടിലും കേരളത്തിലും പോണ്ടിച്ചേരിയിലും സെന്‍ട്രല്‍ ജലിലുകളില്‍ തടവു ശിക്ഷ അനുഭവിച്ച മരിയാര്‍ പൂതം 2018 നവംബറില്‍ പോണ്ടിച്ചേരിയില്‍ നിന്നും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം തിരികെ കേരളത്തിലേക്ക് എത്തുകയായിരുന്നു.

നേരത്തെ ഒരു മോഷണക്കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന മരിയാര്‍ പുതത്തെ പൊലീസുകാര്‍ മര്‍ദിച്ചുവെന്ന് പ്രതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിനെ വെല്ലുവിളിച്ച് മരിയാര്‍ പൂതം തന്റെ മോഷണ കേന്ദ്രമായി നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധി തെരഞ്ഞെടുത്തത്.ഇതോടെ നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തുന്ന മോഷ്ടാവായി ജോണ്‍സണ്‍ മാറുകയായിരുന്നു. മരിയാര്‍ പൂതത്തിന്റെ ഭീഷണി നേരിടാന്‍ നാട്ടുകള്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇതിനിടെയാണ് തങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ നാട്ടുകാര്‍ തന്നെ കയ്യോടെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News