2022-23 സീസണിലെ അണ്ടര്‍ 19 ആഭ്യന്തര ടൂര്‍ണമെന്റ് വിനു മങ്കാദ് ട്രോഫിയ്ക്കുള്ള(Vinoo Mankad Trophy) കേരള ടീമിനെ(Kerala Team) പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഷേക് ജെ നായരുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 16 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വിനു മങ്കാദ് ട്രോഫിയിലും അഭിഷേക് ജെ നായര്‍ കളിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ അടക്കം തകര്‍പ്പന്‍ പ്രകടനം നടത്തിയ പേസര്‍ ഏദന്‍ ആപ്പിള്‍ ടോം ആണ് വൈസ് ക്യാപ്റ്റന്‍. മുന്‍ കേരള താരം സോണി ചെറുവത്തൂരാണ് ടീം പരിശീലകന്‍.
ഈ മാസം ഏഴിന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. എട്ടിന് ഛണ്ഡീഗഢ്, 10ന് ഉത്തര്‍ പ്രദേശ്, 12ന് ജമ്മു കശ്മീര്‍, 14ന് ബെംഗാള്‍ എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍. 50 ഓവറുകളുള്ള ലിസ്റ്റ് എ മത്സരങ്ങളാണ് വിനു മങ്കാദ് ട്രോഫിയില്‍ കളിക്കുക. ഹരിയാന അണ്ടര്‍ 19 ആണ് നിലവിലെ ചാമ്പ്യന്മാര്‍.
കേരള ടീം:
അഭിഷേക് ജെ നായര്‍, ഏദന്‍ ആപ്പിള്‍ ടോം, അര്‍ജുന്‍ വേണുഗോപാല്‍, പ്രീതിഷ് പവന്‍, അപ്പു പ്രകാശ്, ആകര്‍ഷ് എകെ, നിരഞ്ജന്‍ വി ദേവ്, കാമില്‍ അബൂബക്കര്‍, പവന്‍ ശ്രീധര്‍, വിജയ് വിശ്വനാഥ്, അഹ്മദ് ഇമ്രാന്‍, എം സെബാസ്റ്റ്യന്‍, വിനയ് വര്‍ഗീസ്, വിഷ്ണു മേനോന്‍ രഞ്ജിത്ത്, എബിന്‍ അന്റോണിയോ ജോസ്, അഭിജിത്ത് പ്രവീണ്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here