ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു

മടവൂർ കൊച്ചാലുമൂട്ടിൽ വയോധിക ദമ്പതികളെ വീടുകയറി പെടോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് അൽപം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാൾ പ്രഭാകരകുറുപ്പ് (70), ഭാര്യ വിമല (65) എന്നിവരെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. ആക്രമത്തിനിടെ പരിക്കേറ്റ ശശിധരൻ നായർ അന്നുമുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News