Ads: വാതുവയ്പ് പരസ്യങ്ങള്‍ക്ക് വിലക്ക്

വാതുവയ്പ് പരസ്യങ്ങള്‍ക്ക്(Ads) സാറ്റലൈറ്റ് ചാനലുകളിലും ഡിജിറ്റല്‍-ഓണ്‍ലൈന്‍, ഒടിടി പ്ലാറ്റ് ഫോമുകളിലുള്ള വിലക്ക് ആവര്‍ത്തിച്ച് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. വിലക്ക് നിലനില്‍ക്കേ തന്നെ വിവിധ മാര്‍ഗങ്ങളിലൂടെ പരസ്യങ്ങള്‍ വീണ്ടും വരുന്നതിന്റെ ഉദാഹരണ സഹിതമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

വാതുവയ്പ് പരസ്യങ്ങള്‍ക യുവാക്കളെ സാമ്പത്തിക-സാമൂഹിക അപകടങ്ങളിലേക്ക് നയിക്കുന്നു എന്നും വാതുവയ്പ് പരസ്യങ്ങള്‍ പൊതുതാല്‍പ്പര്യത്തിന് എതിരാണ് എന്നും കേന്ദ്രം വ്യക്തമാക്കി.

ജൂണ്‍ 13ലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News