Kochi: രാത്രി കൊലപാതകങ്ങളും മയക്കുമരുന്ന് കൈമാറ്റവും; കൊച്ചിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

രാത്രി കൊലപാതകങ്ങളും മയക്കുമരുന്ന് കൈമാറ്റവും വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍(Kochi) പോലീസ്(Police) പരിശോധന കര്‍ശനമാക്കി.നഗരത്തില്‍ രാത്രികാലങ്ങളിലും പരിശോധന ശക്തം.ഒരാഴ്ചയ്ക്കുള്ളില്‍ 490 കേസുകളിലായി 510 പേരെയാണ് പൊലീസ് അറസ്റ്റ്(Arrest) ചെയ്തത്.

നഗരത്തില്‍ ഇരുപതിലധികം ഇടങ്ങളിലാണ് ഒരേസമയം പൊലീസ് പരിശോധന നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 510 പേരെയാണ് അറസ്റ്റ് ചെയ്തത്.ഇതിനോടകം 490 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലഹരി മരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്ത 64 എണ്ണവും. മദ്യപിച്ച് വാഹനമോടിച്ചതിന് 182 പേരെയും അശ്രദ്ധമായി വാഹനമോടിച്ചതിന് 82 പേരെയും പൊലീസ് പിടികൂടി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 25 പേരെയാണ് അറസ്റ്റ് ചെയ്തത്. 129 വാറണ്ടി പ്രതികളും എട്ടു പിടികിട്ടാപ്പുള്ളികളും ഈ കാലയളവില്‍ പിടിയിലായിട്ടുണ്ട്.

കലൂര്‍, പാലാരിവട്ടം, സ്റ്റേഡിയം, സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, പനമ്പള്ളി നഗര്‍, വൈറ്റില ജംഗ്ഷന്‍, മറൈന്‍ഡ്രൈവ, ചാത്യാത്ത് റോഡ്, തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇവിടങ്ങളില്‍ പ്രത്യേക പോലീസ് സംഘത്തെ യൂണിഫോമിലും മഫ്തിയിലും നിയമിച്ചിട്ടുണ്ട്.

ക്രിമിനല്‍ സംഘങ്ങള്‍ തമ്പടിക്കുന്ന നോര്‍ത്ത് സൗത്ത് മേല്‍ പാലങ്ങളുടെ താഴെയും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സ്ഥിരമായി നില്‍ക്കുന്ന സ്ഥലങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി രാത്രിയില്‍ കൂടുതല്‍ പോലീസിനെയാണ് നഗരത്തില്‍ നിയോഗിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here