മുൻ എം എൽ എ പുനലൂർ മധുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുൻ ‍എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.65 വയസായിരിന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.

രോഗം കലശലായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 9 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം നാളെ രാവിലെ 9 മണിയോടെ പുനലൂർ തൊളിക്കോടുള്ള വസതിയിൽ എത്തിക്കും.

സംസ്ക്കാരം വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ നടക്കും. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പുനലൂർ മധു, കെ എസ് യു സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡി സി സി താല്ക്കാലിക അധ്യക്ഷൻ,എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, ഓയിൽപാം ബോർഡ് മെമ്പർ പദവികളും വഹിച്ചു.നിലവിൽ കെ പി സി സി നിർവ്വാഹക സമിതി അംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here