
ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി(Supreme Court). ജോലിയിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാനായി നല്‍കേണ്ടതാണ് ആശ്രിതനിയമനം. അത് അവകാശമല്ല. ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (ഫാക്ട്) ആശ്രിതനിയമനം പരിഗണിച്ച് യുവതിയെ നിയമിക്കണമെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഫാക്ട് ജീവനക്കാരനായിരുന്ന യുവതിയുടെ പിതാവ് 1995 ഏപ്രിലില്‍ ജോലിയിലിരിക്കെയാണ് മരിച്ചത്. മരണസമയത്ത്, അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യവകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ ആശ്രിതനിയമനത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. കുടുംബനാഥന്റെ വരുമാനം മാത്രമല്ല, കുടുംബത്തിനുണ്ടായിരുന്നത്. അത്തരം പ്രതിസന്ധി യുവതിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. 24 വര്‍ഷത്തിനുശേഷം ആശ്രിതനിയമനം അവകാശപ്പെടാന്‍ യുവതിക്ക് അര്‍ഹതയില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതിക്ക് ജോലി നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചതിനെതിരെ കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചും വിധി ശരിവെച്ചതോടെയാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here